ദോഹ: ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻഖത്തറിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങി. സുരക്ഷയെ മുൻ നിറുത്തിയാണ് ഖത്തറിൽ വീട് വാങ്ങിയതെന്ന് നടൻപറഞ്ഞു.
മുംബൈയിലെ തന്റെ വസതിയിൽ നടന്ന കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻ ദോഹയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നത്.
പേൾ ഖത്തറിലെ സെന്റ് റെജിസ് മാർസ അറേബ്യ ദ്വീപിലെ അൽഫർദാൻ ഗ്രൂപ്പിന്റെ ദിറെസിഡൻസസിലൊ ന്നാണ് സൈഫ് അലിഖാൻ സ്വന്തമാക്കിയത്.
അൽഫർദാൻ ഗ്രൂപ്പ് മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ......
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന സാംല ഇന്റർനാഷണൽ ചലഞ്ച് 2026ന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘാടക സമിതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 26 ന് ആതിഥേയത്വം വഹിക്കുന്ന സാംല ഇന്റർനാഷണൽ ചലഞ്ചിന്റെ ആദ്യ പതിപ്പ് നീന്തൽ, ഓട്ടം, സൈക്ലിംഗ്, 100 കിലോമീറ്ററിലധികം കയാക്കിംഗ് എന്നിവ സംയോജിപ്പിക്കും.
2017 ൽ ആദ്യമായി നടന്ന ഷംല, പ്രാദേശിക ഖത്തരി മരുഭൂമി ഘടകങ്ങൾ ഉൾക്കൊള്ളുന്ന എൻഡുറൻസ് റേസിംഗിന്റെ ഒരു പ്രാദേശിക പതിപ്പാണ്. ......
ദോഹ: ജി റിംഗ് റോഡിൽ ദോഹയിലേക്കുള്ളവഴി താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി( അഷ്ഗാൽ) അറീയിച്ചു.റാസ് ബു ഫോണ്ടാസ് ഇന്റർചേഞ്ചിനും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഇന്റർചേഞ്ചിനും ഇടയിൽ തുടർച്ചയായി മൂന്ന് രാത്രികളിൽ റോഡ് അടച്ചിടും. അതേസമയം സർവീസ് റോഡ് തുറന്നിരിക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് റോഡ് അടച്ചിടുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ 'റെട്രോ' എന്ന ചിത്രം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന തന്റെ 45-ാമത്തെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിനു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസിലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര സയൻസ് ആൻറ് ടെക്നോളജി സർവകലാശാലയിൽ ഇൻറേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടു.
മറൈൻ ബയോളജി. മൈക്രോ ബയോളജി, ബയോകെമിസ്ട്രി ഡിപ്പാർട്ട്മെൻറിലെ അക്വാട്ടിക് വാക്സിൻ ഡെവലപ്മെൻറ് സെൻറർ ഓഫ് എക്സലൻസിൻറെ അസോസിയേറ്റ് പ്രൊഫസറായ ഡോ പുന്നാടത്ത് പ്രീതത്തിൻറെ കീഴിലെ സ്കോളഴ്സായ റിതം ഗുഹ, നന്ദകുമാർ കെ, അക്ഷയ് ടി ആർ എന്നിവർക്കാണ് ഇൻറേൺഷിപ്പിനായി അവസരം ലഭിച്ചത്.
മലേഷ്യയിലെ പുത്ര സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസിൽ പ്രെഫസർ ഡോ ഇന സൽവാനി യാസിൻറെ മേൽനോട്ടത്തിൽ റിതവും അക്ഷയും തായലൻഡിലെ മഹാസരഖം സർവകലാശാലയിലെ ഡോ ഏകപോൽ വാങ്കാഹർട്ട്ൻറെ മേൽനോട്ടത്തിൽ നന്ദകുമാറും പരിശീലനം നടത്തും.
ഇമ്മ്യൂണോളജി ടെക്നിക്കുകൾ അടിസ്ഥാനമാക്കിയാണ് ഇൻറേൺഷിപ്പ് ഉണ്ടായിരിക്കുക. ......
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി)18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന 15-ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങിൽ 615 പേർ പങ്കെടുത്തു. ......